തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനശാലകള്‍ തല്‍ക്കാലം തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അനിയന്ത്രിതമായ തിരക്കുണ്ടുകുമെന്ന് കണ്ടാണ് മദ്യ വില്‍പ്പനശാലകള്‍ തുറക്കെണ്ടെന്ന് തീരുമാനിച്ചത്.
മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. എത്ര കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും. അതിനാല്‍ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവില്‍പനശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ.
എന്നാല്‍ ബെവ്‌കോ മദ്യവില്‍പനശാലകള്‍ തുറക്കുന്നതിന് മുന്നോടിയായി അണുനശീകരണം ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ള തുറക്കാനാവുമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ശുചീകരണം നടത്തിയത്.