തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിക്കുന്ന നടപടി ഉടന്‍ നടപ്പാകില്ല. ബിവറേജസ് ഈ നടപടി മരവിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം ബിവറേജസ് എം.ഡി ഇന്ന് രാവിലെ ബിവറേജസ് മാനേജര്‍മാര്‍ക്ക് നല്‍കി.
<p>ഡോക്ടറുടെ കുറിപ്പടി പ്രകാരം അപേക്ഷ നല്‍കിയ അഞ്ച് പേര്‍ക്കാണ് ഇന്ന് മദ്യം നല്‍കാന്‍ ബെവ്‌കോ തീരുമാനിച്ചത്. എന്നാല്‍ മദ്യം വീട്ടിലെത്തിക്കുന്നത് അബ്കാരി ചട്ടത്തിനും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ക്കും എതിരാണെന്ന് ബിവ്‌റേജസ് എംഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.</p>
<p>കേന്ദ്രസര്‍ക്കാരും ഈ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ദേശീയ ദുരന്തനിവാരണ നിയമന്ത്രിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.</p>