NationalNewsRECENT POSTS
തൃപ്തി ദേശായിക്ക് വധ ഭീഷണി; വീടിന് പുറത്ത് പോസ്റ്റര്‍ പതിച്ചു
മുംബൈ: ശബരിമല ദര്‍ശനത്തിനായി രണ്ടാം തവണയും കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിക്ക് വധ ഭീഷണി. തൃപ്തി ദേശായി തന്നെയാണ് ജീവന് ഭീഷണിയെന്ന ആരോപണവുമായി രംഗത്ത് വന്നത്. ശബരിമല ദര്‍ശനത്തിനു ശ്രമിച്ചതിന്റെ പേരിലാണ് ജീവന് ഭീഷണിയുള്ളതെന്ന് തൃപ്തി ദേശായി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് പൂനെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി വീടിനുപുറത്ത് അപായപ്പെടുത്താന്‍ ചിലര്‍ കാത്തുനിന്നതായി തൃപ്തി ദേശായി വ്യക്തമാക്കി. ബിന്ദു അമ്മിണിക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണം ഭയക്കുന്നതായാണ് തൃപ്തിയുടെ പരാതിയില്‍ പറയുന്നത്. ബിന്ദു അമ്മിണിയെ അക്രമിച്ചവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തൃപ്തിയുടെ വീടിനു പുറത്ത് പോസ്റ്റര്‍ പതിച്ചിരുന്നു. പൊലീസെത്തി പോസ്റ്ററുകള്‍ നീക്കംചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News