BusinessNationalNews

അദാനിയുടെ മറുപടി അവലോകനം ചെയ്യുന്നു, ചോദ്യങ്ങള്‍ ചോദിക്കും: എല്‍.ഐ.സി. 

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതികരണം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും വിഷയവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ അദാനി ഗ്രൂപ്പ് മാനേജ്മെന്റുമായി ചർച്ചകൾ നടത്തുമെന്നും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.). അദാനി ഗ്രൂപ്പ് ഓഹരികളിൽ എൽ.ഐ.സിയ്ക്ക് വലിയ അളവിൽ നിക്ഷേപമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൽ.ഐ.സിയുടെ നീക്കം.

ഇപ്പോഴത്തെ സാഹചര്യം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്താണ് യഥാർഥ സ്ഥിതി എന്നതിനെ കുറിച്ച് വ്യക്തതയില്ല. വലിയ നിക്ഷേപകർ എന്ന നിലയ്ക്ക് പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ എൽ.ഐ.സിയ്ക്ക് അവകാശമുണ്ട്. തീർച്ചയായും അവരുമായി ചർച്ചകൾ നടത്തും, എൽ.ഐ.സി. മാനേജിങ് ഡയറക്ടർ രാജ് കുമാർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി. ഏകദേശം 36,474 കോടിരൂപയുടെ നിക്ഷേപമാണ് അദാനിയുടെ കമ്പനികളിൽ നടത്തിയിട്ടുള്ളത്. ഹിൻഡൻബർഗിന്റെ ആരോപണത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് നൽകിയ 413 പേജുകളുള്ള മറുപടി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എൽ.ഐ.സി. എം.ഡി. വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button