തൊടുപുഴ: മൂന്നാര്‍ കല്ലാര്‍ പുതുക്കാട് എസ്റ്റേറ്റില്‍ പുലിയുടെ അക്രമണത്തില്‍ നിന്ന് തൊഴിലാളിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകില്‍ പിടികൂടിയത്. ഉച്ചത്തില്‍ നിലവിളിച്ചതോടെ പുലി സമീപത്തെ കാട്ടിലെക്ക് ഓടിമറഞ്ഞു.
പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകില്‍ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍.കഴിഞ്ഞ കുറെ നാളുകളായി തോട്ടം മേഖലയില്‍ പുലിയുടെയും കടുവയുടെയും സാനിദ്ധ്യമുണ്ട്.
തൊഴിലാളികളുടെ ഉപജിവനമാര്‍ഗമായ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു. പ്രതിഷേധങ്ങളും സമരങ്ങളും വനം വകുപ്പിനെതിരെ ഉയര്‍ന്ന് വന്നിട്ടും അധികാരികളുടെ നിസംഗതയാണ് ആക്രമണങ്ങള്‍ കൂടാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News