ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നിയമനടപടി സ്വീകരിച്ചു തുടങ്ങി. കുപ്പി വെള്ളത്തിന് അമിത വില ഈടാക്കിയതിന് ചേര്‍ത്തല, മാവേലിക്കര, ആലപ്പുഴ എന്നിവിടങ്ങളില്‍ അഞ്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. 25,000 രൂപ പിഴ ചുമത്തി.
മാസ്‌കിന് അമിത വില ഈടാക്കിയതിന് ആലപ്പുഴ, മാവേലിക്കര എന്നീ സ്ഥലങ്ങളില്‍ നിന്നും 15,000 രൂപ പിഴയീടാക്കി. കൃഷ്ണപുരം കാപ്പിലുള്ള സൂപ്പര്‍മാര്‍ക്കറ്റിനെതിരെ മാസ്‌കിന് വില കൂട്ടിയതിന് നിയമ നടപടി സ്വീകരിച്ചു.
മാസ്‌ക്ക് പായ്ക്കറ്റില്‍ 1,600 രൂപ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉല്‍പ്പാദകന്‍ വിതരണക്കാരന് 6,000 രൂപയ്ക്ക് വില്‍ക്കുകയും ഇയാള്‍ മെഡിക്കല്‍ സ്റ്റോറിന് 9,000 രൂപയ്ക്ക് വില്‍ക്കുകയും ഇവിടെ നിന്നു റീട്ടെയ്ല്‍ വില്‍പ്പന നടത്തിയത് 16,000 രൂപയ്ക്കുമാണെന്ന് കണ്ടെത്തി.