26.9 C
Kottayam
Thursday, May 16, 2024

ലേണേഴ്‌സ് ലൈസന്‍സ് നാളെ മുതല്‍ പുനരാരംഭിക്കും; അപേക്ഷകര്‍ക്ക് വീട്ടിലിരുന്ന് ടെസ്റ്റില്‍ പങ്കെടുക്കാം!

Must read

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതല്‍ പുനരാരംഭിക്കും. ഓണ്‍ലൈനായായാണ് ടെസ്റ്റ് നടത്തുക. അപേക്ഷകര്‍ക്ക് കംമ്പ്യൂറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കാം.

ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്ന് തന്നെ കമ്പ്യൂുട്ടറോ മൊബൈല്‍ഫോണോ ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി തന്നെ ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിനും അവര്‍ക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതാണ്. ഇപ്രകാരം എടുത്ത ലേണേഴ്സ് ലൈസന്‍സ് ആറ് മാസം തികയുമ്‌ബോള്‍ പുതുക്കേണ്ടി വന്നാല്‍ ഓണ്‍ലൈന്‍ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കും.

മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കില്‍ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങള്‍ക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്‌ബോള്‍ ടെസ്റ്റില്‍ വിജയിക്കുന്നതാണ്. ഒരു ദിവസം ടെസ്റ്റില്‍ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം ടെസ്റ്റിന്റെ സമയം എന്നിവ മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കും.

ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ഉള്‍പ്പെടാത്തതിനാലാണ് അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടായത്. ഇതുമൂലം ഡ്രൈവിംഗ് സ്‌കൂളുകളെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. ലൈസന്‍സിനായി അപേക്ഷ നല്‍കിയവരും നീണ്ടക്കാലമായി കാത്തിരിപ്പിലാണ്.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ആരംഭിച്ച മാര്‍ച്ചിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ത്തിവെച്ചത്. നിലവില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി ലക്ഷകണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week