തിരുവനന്തപുരം: വോട്ടെണ്ണല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം നടത്തുന്നു. കോര്‍പറേഷനില്‍ മാത്രമാണ് യുഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമുള്ളത്. ബാക്കി മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെല്ലാം വ്യക്തമായ ലീഡ നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് കുതിക്കുന്നത്.
ആറ് കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫും, മൂന്നിടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 86 മുനിസിപ്പിാലിറ്റികളില്‍ 41 ഇടത്ത് എല്‍ഡിഎഫും, 39 ഇടത്ത് യുഡിഎഫുമാണ് മുന്നേറുന്നത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 10 ിടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് യുഡിഎഫും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 103 ഇടത്ത് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നുണ്ട്. 48 ഇടത്ത് മാത്രമേ യുഡിഎഫ് ലീഡ് ചെയ്യുന്നു. 941 വരുന്ന ഗ്രാമ പഞ്ചായത്തില്‍ 481 ഇടത്തും എല്‍ഡിഎഫിനാണ് മുന്നേറ്റം. യുഡിഫിനാകട്ടെ 383 ഇടത്ത് മുന്നേറ്റമുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപിക്ക് സാന്നിധ്യം അറിയിക്കാന്‍ സാധിച്ചത്. 24 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
കോര്‍പറേഷനുകളില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളാണ് എല്‍ഡിഎഫ് മുന്നേറ്റം. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനാണ് മുന്നേറ്റം.