Uncategorized
തൃശ്ശൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തൃശൂർ; തൃശൂർ കോർപറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും, പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർത്ഥികിളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഎമ്മിനായി 38 പേരും, സിപിഐക്കായി എട്ട് പേരും, എൽജെഡിക്കായി മൂന്ന് പേരുമാണ് മത്സരിക്കുക. അടുത്തിടെ മുന്നണിയിലെത്തിയ കേരളകോൺഗ്രസ്സ് മാണി വിഭാഗത്തിനും ജെഡിഎസിനും രണ്ട് സീറ്റ് വീതം നൽകി. എൻസിപി , കോൺഗ്രസ്സ് (എസ്) എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News