നായയെ ചുംബിച്ച യുവതിയ്ക്ക് നഷ്ടമായത് മൂക്കും ചുണ്ടും.മൃഗസ്‌നേഹികള്‍ ശ്രദ്ധിയ്ക്കുക
വീട്ടില്‍ വളര്‍ത്തുന്ന അരുമ മൃഗങ്ങളെ ഓമനിയ്ക്കുകയെന്നത് പലരുടെയും ശീലമാണ്.നായ്ക്കളെ മുതുകില്‍ തലോടിയും ഉമ്മവെച്ചുമെല്ലാം യജമാനന്‍മാര്‍ സ്‌നേഹം പ്രകടിപ്പിയ്ക്കും. എന്നാല്‍ ഉമ്മവയ്പ്പ് വലിയ വിനയായി മാറിയ കഥയാണ് അമേരിക്കയില്‍ നിന്ന് വരുന്നത്.ഫ്‌ളോറിഡ സിറ്റില്‍ വളര്‍ത്തു നായയ്ക്ക് ഉമ്മ കൊടുക്കാന്‍ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് സ്വന്തം കവിളും ചുണ്ടും മൂക്കുമാണ്.
ജോലിയ്ക്കുപോയ ശേഷം യുവതി തിരികെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.200 പൗണ്ട് തൂക്കമുള്ള ബുള്‍ മസ്റ്റിഫ് വര്‍ഗത്തില്‍ പെട്ട നായ യജമാനത്തിയെ ഏറെ നേരം കാണാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ചു.നായയെ തണുപ്പിയ്ക്കാന്‍ കൈകളിലെടുത്ത് യുവതി ചുംബിയ്ക്കാന്‍ ശ്രമിച്ചു.എന്നാല്‍ പെട്ടെന്ന് പ്രകോപനകാരിയായ് മാറിയ നായ യുവതിയുടെ ചുണ്ടിലും കവിളിലും മൂക്കിലും കടിച്ചു.
അമിതമായി രക്തസ്രാവത്തേത്തുടര്‍ന്ന് യുവതിയെ പ്രഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും വിദഗ്ദ ചികിത്സ കിട്ടുന്ന ആശുപത്രിയിലേക്ക് മാറ്റി.ചുണ്ടും മൂക്കുമൊക്കെ കടിച്ചെടുത്ത സാഹചര്യത്തില്‍ ഉടന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
കഴിഞ്ഞ ആഴ്ചയില്‍ ഫ്‌ലോറിഡയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടു വന്നതാണ് ഈ നായയെ.നായയെ പിന്നീട് സംരംക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.