Home-bannerKeralaNewsRECENT POSTS
മണ്ണിടിച്ചില്‍ സാധ്യത; കോട്ടയത്തെ നാലു പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
കോട്ടയം: മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാമ്പുകളിലേക്കു മാറ്റുന്നു. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണു ക്യാമ്പുകളിലേക്കു മാറ്റുന്നത്. കൂട്ടിക്കല്‍ പഞ്ചായത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി. വരുംദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറിത്താമസിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News