EntertainmentKeralaNews

ഷീ ഈസ് പ്രഗ്നൻ്റ്; എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നു, പവിത്രം സിനിമയിലേത് പോലെയാണെന്ന് ലക്ഷ്മി നക്ഷത്ര

കൊച്ചി:സ്റ്റാര്‍ മാജിക് ഷോ യിലെ അവതാരകയായിട്ടെത്തിയാണ് ലക്ഷ്മി നക്ഷത്ര പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലിലും സജീവമായ താരം തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷമാണ് പങ്കുവെച്ചത്. കുഞ്ഞുവാവ വരാന്‍ പോകുന്നതിന്റെ സന്തോഷം മുഴുവന്‍ പങ്കുവെച്ച ലക്ഷ്മി തന്റെ വീട് പവിത്രം സിനിമ പോലെ ആവുമെന്ന് കരുതി പോയെന്നും പറയുന്നു.

എന്നാല്‍ അവസാനത്തോട് അടുക്കുമ്പോഴാണ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള ട്വിസ്റ്റ് നടി പറയുന്നത്. ‘ഒരു വീഡിയോ എടുത്തിട്ട് അത് പുറത്ത് വിടേണ്ടെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. പക്ഷേ ഒരു വിധത്തില്‍ സമ്മതിപ്പിച്ചിട്ടാണ് ഞാനത് അപ്ലോഡ് ചെയ്യുന്നതെന്ന് പറഞ്ഞാണ്’ എത്തിയത്.

ഇന്നത്തെ വീഡിയോയില്‍ വലിയൊരു സന്തോഷമാണ് എനിക്ക് പറയാനുള്ളത്. ചിലപ്പോള്‍ ഞാനിത് പറഞ്ഞ് കഴിഞ്ഞാല്‍ ട്രോളുകള്‍ ഉണ്ടായേക്കാം. പക്ഷെ ഇതാണ് അത് വെളിപ്പെടുത്താനുള്ള കറക്ട് സമയം. വല്ലാത്ത സന്തോഷം കൊണ്ട് ഉണ്ടാവുന്ന ഒരു അവസ്ഥയിലാണ് ഞാനിപ്പോള്‍. ഇനി കാര്യത്തിലേക്ക് വരാം,

‘എന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരാന്‍ പോവുകയാണ്. ഇക്കാര്യം പറയുമ്പോള്‍ ട്രോള്‍സ് വരാം. കുറേ പേര്‍ കളിയാക്കിയേക്കും. പക്ഷേ നമ്മുടെ വീട്ടിലെ സന്തോഷം അതല്ലേ നോക്കേണ്ടത്. എന്താ ഞാന്‍ പറയുക. ആദ്യം അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ ടെന്‍സ്ഡ് ആയിരുന്നു. ഇതെങ്ങനെ പറയും, ഇത് പറഞ്ഞാല്‍ ആളുകള്‍ എങ്ങനെ ഏറ്റെടുക്കും എന്നൊക്കെ അവര്‍ ചിന്തിച്ചിരുന്നു.

പവിത്രം സിനിമ പോലെ ആകുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. പിന്നെ ഇത് ഒളിച്ചു വച്ചിട്ട് കാര്യമില്ലല്ലോ. ഇപ്പോഴാണ് സ്‌കാനിങ് റിപ്പോര്‍ട്ടും മറ്റും കിട്ടിയത്. നല്ല റെസ്റ്റ് വേണം. ഓടാനും നടക്കാനും പാടില്ല എന്നൊക്കെ ഈ സമയത്ത് പറയുമല്ലോ. അതുപോലെ തന്നെയാണ് ഇവിടെയും. പിന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും എന്ത് ട്രോള്‍ വന്നാലും അത് തനിക്കൊരു വിഷയവുമല്ലെന്ന് പറഞ്ഞാണ് ലക്ഷ്മി സന്തോഷ വാര്‍ത്ത പുറത്ത് വിടുന്നത്.

കാര്യങ്ങളൊക്കെ പറയാമെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് ഞാനിത് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ അമ്മയ്ക്ക് ഒന്നും സമയമില്ല, വീടൊക്കെ വൃത്തിക്കെടായി കിടക്കുകയാണ്. ഞങ്ങളെ കാണുമ്പോള്‍ ഫേസ് ചെയ്യാനൊക്കെ ബുദ്ധിമുട്ടാണ്.

എപ്പോഴും വാതില്‍ അടച്ചിട്ടിരിക്കും, അച്ഛന്‍ ഈ പ്രദേശത്ത് ഇല്ലെന്നുള്ള അവസ്ഥയിലൂടെ നടക്കുകയാണ്. തുടങ്ങി ഒത്തിരി കാര്യങ്ങള്‍ ലക്ഷ്മി പറഞ്ഞിരുന്നു. ശേഷം ഗര്‍ഭിണിയായ ആളെ കാണാന്‍ പോകുമ്പോള്‍ മധുരം കൊടുക്കണം എന്നുള്ളത് കൊണ്ട് മധുരവുമായിട്ടാണ് നടി പോകുന്നത്.

റൂമില്‍ കട്ടിലില്‍ കിടക്കുന്ന അമ്മയ്ക്ക് ആദ്യം ചോക്ലേറ്റ് നല്‍കാന്‍ നോക്കിയെങ്കിലും പെട്ടെന്ന് കട്ടിലില്‍ കിടക്കുന്ന പട്ടിക്കുട്ടിയ്ക്കാണ് ലക്ഷ്മി ചോക്ലേറ്റ് കൊടുക്കുന്നത്. എല്ലാവരും ലക്ഷ്മിയുടെ അമ്മ വീണ്ടും ഗര്‍ഭിണിയായെന്ന് കരുതിയെങ്കിലും തന്റെ പെറ്റ് ഡോഗായ പാപ്പു ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞുവാവ വരുമെന്നാണ് നടി പറഞ്ഞത്. ഗര്‍ഭിണിയായതിന് ശേഷം അവള്‍ക്ക് വല്ലാത്ത മടിയാണെന്ന് തുടങ്ങി പാപ്പുവിന്റെ വിശേഷങ്ങളാണ് ലക്ഷ്മി പിന്നീട് പറയുന്നത്.

പാപ്പു ഭയങ്കര ഭാഗ്യമുള്ള ആളാണ്. അവള്‍ ഈ വീട്ടിലേക്ക് വന്നതിന് നല്ല ഐശ്വര്യങ്ങളാണ് ഉണ്ടായത്. അങ്ങനെയുള്ളപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞപ്പോള്‍ ആ സന്തോഷം എങ്ങനെ പറയണമെന്നും അറിയില്ലെന്നും ലക്ഷ്മി സൂചിപ്പിച്ചു. പാപ്പു ഗര്‍ഭിണി ആയപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. എന്ന് തുടങ്ങി വീട്ടിലെ സന്തോഷമാണ് ലക്ഷ്മി പറഞ്ഞത്.

എന്നാല്‍ ലക്ഷ്മിയെ കളിയാക്കി കൊണ്ട് തന്നെയാണ് വീഡിയോയുടെ താഴെ കമന്റുകള്‍ വന്നിരിക്കുന്നത്. ‘ലക്ഷ്മിയുടെ അമ്മ ഗര്‍ഭിണിയായതാണെന്നാണ് ഞാന്‍ കരുതിയത്. ലക്ഷ്മിയ്ക്ക് അനിയത്തിയോ അനിയനോ ഉണ്ടാവാന്‍ പോകുന്നു എന്ന് കരുതി പോയി. അമ്മാതിരി ബില്‍ഡപല്ലേ കൊടുത്തത്. എന്തായാലും ഞങ്ങളും കുഞ്ഞുവാവയെ കാണാന്‍ കാത്തിരിക്കുകയാണ്. കണ്‍ഗ്രാജുലേഷന്‍സ്’, എന്നിങ്ങനെ നൂറ് കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker