EntertainmentRECENT POSTS
വിവാഹത്തെ കുറിച്ച് മനസ് തുറന്ന് ലക്ഷ്മി ഗോപാലസ്വാമി
വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിതപങ്കാളിയെന്നുമാണ് ലക്ഷ്മി ഗോപാല സ്വാമിയുടെ സങ്കല്‍പ്പം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ലക്ഷ്മി പറഞ്ഞു.
വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിക്കുന്നുണ്ട് ലക്ഷ്മി ഗോപാലസ്വാമി. ഇതിന് പുറമെ സ്വദേശത്തും വിദേശത്തും നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News