EntertainmentRECENT POSTS
നൃത്തത്തിനിടെ കാലില്‍ ആണി തറച്ചു കേറി; സദസിനോട് ക്ഷമ ചോദിച്ച് ലക്ഷ്മി ഗോപാല സ്വാമി
മലയാളകള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ലക്ഷ്മി പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. സിനിമ പോലെ തന്നെ നൃത്ത ലോകത്തും താരം സജീവമാണ്. എന്നാല്‍ താരത്തിന്റെ ആരാധകരെ ദുഖകരമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. നൃത്തോത്സവവേദിയില്‍ നിന്നും ലക്ഷ്മിയുടെ കാലില്‍ ഒരു ഇരുമ്പാണി തുളച്ചു കയറി.
ഇതോടെ സദസ്സിനോട് ക്ഷമ ചോദിച്ച് നൃത്തം താല്‍ക്കാലികമായി നിര്‍ത്തിവച്ച ലക്ഷ്മി ആണിക്കായി തിരഞ്ഞു. കൊല്ലം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നൃത്തോത്സവവേദിയിലാണ് സംഭവം. സംഘാടനകര്‍ വന്ന് ആണി നീക്കം ചെയ്യുന്നത് വരെ അവര്‍ കാത്തു നിന്നു. പിന്നീട് മുറിവ് വകവയ്ക്കാതെ ലക്ഷ്മി വീണ്ടും ചുവടുവച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News