കൊച്ചി:പഠിച്ച സ്ഥലത്തെല്ലാം ടോപ് ത്രീയില്‍ സ്വന്തം പേര് വരണമെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍ എന്ന് ലെന പറയുന്നു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലെനയും നോബിയും വിശേഷങ്ങള്‍ പങ്കിട്ടത്. ജന്മനാ ഒരു പഠിപ്പിസ്റ്റാണ്, പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ താല്‍പര്യം എനിക്ക് വേറൊന്നിലും ഇല്ല. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ച് കൊണ്ടേയിരിക്കണം.
അതൊരു അഡിക്ഷന്‍ ലെവലാണ്. എങ്ങനെയാണ് ചേച്ചീ ഇങ്ങനെ പറ്റുന്നതെന്നായിരുന്നു ലെന ചോദിച്ചത്. ഒരു ദിവസം പുതിയൊരു കാര്യം പഠിച്ചില്ലെങ്കില്‍ ടെന്‍ഷന്‍ വരുന്ന അവസ്ഥയാണ് എന്റേത്. അതങ്ങനെ ആയിപ്പോയെന്നായിരുന്നു ലെനയുടെ മറുപടി പഠിച്ച സ്ഥലത്തെല്ലാം ടോപ് ത്രീയില്‍ സ്വന്തം പേര് വരണമെന്ന് ആഗ്രഹിച്ച ആളാണ് ഞാന്‍ എന്ന് ലെന പറയുന്നു.
വെക്കേഷന്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് അടുത്ത ക്ലാസിലേക്കുള്ള ടെകസ്റ്റുകള്‍ കിട്ടുമല്ലോ. പഠിച്ച എല്ലാ സ്ഥലങ്ങളിലും ഞാന്‍ റാങ്ക് ഹോള്‍ഡറാണ്. സിനിമയില്‍ അഭിനയിക്കാന്‍ വിടാം, അറ്റന്‍ഡന്‍സ് വേണം, മാര്‍ക്ക് മിനിമം ലെവലില്‍ നിന്നും താഴെപ്പോയാല്‍ പിന്നെ ലീവ് തരില്ലെന്നായിരുന്നു കോളേജില്‍ നിന്നും പറഞ്ഞത്. ആ സമയത്താണ് കുറേ സിനിമകളില്‍ അഭിനയിക്കുന്നത്.
ലൊക്കേഷനിലായിരിക്കുമ്പോഴും ടെകസ്റ്റ് ബുക്ക് തുറന്ന് പഠിക്കുകയായിരുന്നു. ആരോടും സംസാരിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. ലൊക്കേഷനില്‍ നിന്നാണ് പരീക്ഷയ്ക്ക് പോയിരുന്നത്. അടുത്ത സീനിന് വേണ്ടിയുള്ള കാത്തിരിപ്പൊക്കെ എനിക്ക് പഠിക്കാനുള്ള ഇടവേളയായിരുന്നു. കൈയ്യിലെപ്പോഴും പുസ്തകം കാണും. ലോക് ഡൗണ്‍ സമയത്ത് ഒത്തിരി സമയമുണ്ടായിരുന്നല്ലോ, അങ്ങനെയാണ് സ്‌ക്രിപ്റ്റ് റൈറ്റിംഗും ഡയറക്ഷന്‍ കോഴ്‌സും ചെയ്യുന്നത്.
ഞാന്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്. സോഷ്യല്‍മീഡിയയിലും അത്രയധികം ആക്റ്റീവല്ല. എനിക്കൊരുപാട് സമയമുണ്ട്. അതുകൊണ്ടാണ് ഓരോന്ന് പഠിക്കുകയും യാത്ര പോവുകയുമൊക്കെ ചെയ്യുന്നത്. വേറൊന്നും എനിക്ക് ചെയ്യാനില്ലാത്ത അവസ്ഥയാണ്. ത്രില്ലര്‍ സിനിമകളൊന്നും എനിക്കിഷ്ടമല്ല. ലൈറ്റായി കാണുന്ന സിനിമകളാണ് ഇഷ്ടം. സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ട്. ഞാന്‍ തന്നെ അതിശയത്തോടെയാണ് നോക്കുന്നത്. നടിമാരിലെ മമ്മൂട്ടിയാണിത്, പ്രായം തോന്നിക്കുന്നേയില്ലെന്നായിരുന്നു നോബിയുടെ കമന്റ്.