പനാജി: അബദ്ധത്തില്‍ തോക്കിന്റെ കാഞ്ചി വലിച്ച യുവതിക്ക് ഗുരുതര പരിക്ക്. ഗോവയിലാണ് സംഭവം. പൊലീസുകാരനായ ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റ യുവതിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു അപകടം.
ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ഗുരിം ഗ്രാമത്തിലായിരുന്നു സംഭവം. ഗൗദി ധാനു ബോഗാട്ടി എന്ന 24 വയസുകാരിക്കാണ് പരിക്കേറ്റത്. ഗോവ പൊലീസില്‍ സബ് ഇന്‍സ്‍പെക്ടറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സര്‍വീസ് റിവോള്‍വര്‍ എടുത്ത് അബദ്ധത്തില്‍ കാഞ്ചി വലിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ഗൗരിയുടെ കൈയും തുടയും തുളച്ചാണ് തോക്കില്‍ നിന്നുള്ള ബുള്ളറ്റ് കടന്നുപോയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ബംബോലിമിലെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News