കൊച്ചി :കിറ്റെക്‌സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടിസ് പിന്‍വലിച്ചു. 2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ നോട്ടിസ്.ഇതിനെതിരെ കിറ്റക്സ് നല്‍കിയ വക്കീല്‍ നോട്ടിസിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പിന്റെ പിന്‍മാറ്റം.
അതേസമയം വ്യവസായം തുടങ്ങാന്‍ കിറ്റെക്സിന് തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ ടി രാമറാവുവാണ് ഇ-മെയിലിലൂടെ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്‌സ്റ്റൈല്‍സ് ആന്റ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചക്കായി കിറ്റെക്സ് എം ഡി സാബു ജേക്കബിനെ തെലങ്കാന വ്യവസായ മന്ത്രി ഹൈദ്രബാദിലേക്ക് ക്ഷണിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News