KeralaNews

കുറ്റിപ്പുറം പാലം നവീകരണം: നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

 

കുറ്റിപ്പുറം പാലത്തിന്റെ ഉപരിതലത്തില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 16 മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തൃശൂര്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നുള്ള ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവക്കാണ് പൂര്‍ണമായും ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നത്. അതേ സമയം കോഴിക്കോട് ഭാഗത്ത് നിന്നുമുള്ള ഭാര വാഹനങ്ങള്‍ ഒഴികെയുള്ളവക്ക് യാത്രാനുമതി ഉണ്ടാകും. കോഴിക്കോട് നിന്നും തൃശൂര്‍ പൊന്നാനി ഭാഗത്തേക്ക് പോകുന്ന ഭാര വാഹനങ്ങളും തൃശൂര്‍ പൊന്നാനി ഭാഗത്ത് നിന്നുള്ള ഇരു ചക്ര വാഹനമുള്‍പ്പടെയുള്ളവയും കുറ്റിപ്പുറം പാലത്തില്‍ പ്രവേശിക്കാതെ വഴി തിരിഞ്ഞ് പോകണമെന്ന് പിഡബ്ല്യൂഡി ദേശിയപാത വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് നിന്നും തൃശൂര്‍ ഭാഗത്തേക്ക്

-എടരിക്കോട് നിന്നും തിരിഞ്ഞ് തിരൂര്‍ ചമ്രവട്ടം പാലം വഴിയും -പുത്തനത്താണിയില്‍ നിന്നും തിരിഞ്ഞ് തിരുന്നാവായ -കൊടക്കല്‍ -ആലത്തിയൂര്‍ചമ്രവട്ടം പാലം വഴി പോകണം.
-വളാഞ്ചേരിയില്‍ നിന്നും കൊപ്പം പട്ടാമ്പി പെരുമ്പിലാവ് വഴി പോകണം.

തൃശൂര്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക്

-നടുവട്ടത്തില്‍ നിന്നും തിരിഞ്ഞ് കരിങ്കല്ലത്താണി- ചമ്രവട്ടം ജംഗ്ഷന്‍-ചമ്രവട്ടം പാലം വഴി പോകണം
-എടപ്പാളില്‍ നിന്നും തിരിഞ്ഞ് പൊന്നാനിചമ്രവട്ടം പാലം വഴി പോകണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button