നിങ്ങള്‍ ഒരു കാര്‍ അപകടം മനപ്പൂര്‍വം സൃഷ്ടിക്കുക, അപ്പോള്‍ നിങ്ങളുടെ പാന്റ് നനയും; കാറപകടം വ്യാജമാണെന്ന ആരോപണത്തിനെതിരെ ഖുശ്ബു
ട്വിറ്ററിലൂടെ തന്നെ അധിക്ഷേപിച്ച കാര്‍ട്ടൂണിസ്റ്റിന് മറുപടി നല്‍കി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു. ഖുശ്ബു നേരിട്ട കാര്‍ അപകടം തട്ടിപ്പാണെന്നായിരുന്നു കാര്‍ട്ടൂണിസ്റ്റായ ബാലയുടെ അഭിപ്രായം. തകര്‍ന്ന കാറില്‍ പിന്‍ സീറ്റില്‍ ഇരിക്കുന്ന ഒരു യുവതി ഖുശ്ബുവാണെന്നു ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
‘ഖുശ്ബു നല്ലൊരു നടിയാണ്. ഈ ഫോട്ടോ അതിന്റെ തെളിവാണ്. പ്രിയ സങ്കികളെ.നിങ്ങള്‍ കുറച്ചു കൂടി നല്ല ഒരു തിരകഥയുമായി വരൂ’, ഇപ്രകാരമായിരുന്നു കാര്‍ട്ടൂണിസ്റ്റ് ബാലയുടെ ട്വീറ്റ് . ഇതിനെതിരെയാണ് ഖുശ്ബു തുടര്‍ ട്വീറ്റുകള്‍ ചെയ്തു പ്രതിഷേധം അറിയിച്ചത്.
നിങ്ങള്‍ ഒരു കാര്‍ അപകടം മനപ്പൂര്‍വം സൃഷ്ടിക്കുക. അപ്പോള്‍ നിങ്ങള്‍ മരണം നേരില്‍ കാണും. ആ സമയത്ത് നിങ്ങളുടെ പാന്റ് നനയും.നിങ്ങള്‍ ഒരു ഭീരുവാണ്’
ചിലര്‍ എന്റെ ചരമ കുറിപ്പ് തയ്യാറാക്കി വെച്ചിരിക്കുകയായിരുന്നു. എന്റെ തിരിച്ചു വരവ് കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. ലക്ഷകണക്കിന് പേര് എന്റെയൊപ്പം ഉള്ളത് കൊണ്ടാണ് ഞാന്‍ തിരിച്ചു വന്നത്. എന്റെ കുടുംബവും സുഹൃത്തുക്കളും എന്റെയൊപ്പം ഉണ്ട്. നിങ്ങള്‍ അടുത്ത തവണ ഭാഗ്യം പരീക്ഷിക്കൂ.