പാലക്കാട് : മണ്ണാർക്കാട് കുരുത്തിച്ചാലിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന് നാലാം ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.
കാടാമ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്. ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിലാണ് ഇവർ ഒഴുകി പോയത്. അപകടത്തിൽപ്പെട്ട ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ബാക്കി രണ്ടു പേർക്കായുള്ള തിരച്ചിലിനൊടുവിൽ കുളപ്പാടം ഭാഗത്ത് നിന്നാണ് ഇന്ന് മുഹമ്മദാലിയുടെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദാലിക്കൊപ്പം കാണാതായ ഇർഫാന് വേണ്ടി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News