Home-bannerKeralaNews
കോട്ടയം കുറവിലങ്ങാട് വാഹനാപകടം: ഒരു കുടുംബത്തിലെ 5 പേർ മരിച്ചു
കോട്ടയം : കുറവിലങ്ങാട് എം.സി.റോഡിൽ കാളികാവിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു.കാർ തടി ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മരിച്ചത് കോട്ടയം വേളൂർ ഉള്ളാട്ടിൽ പാതി വീട്ടിൽ തമ്പി, ഭാര്യ വത്സല, മരുമകൾ പ്രഭ, ചെറുമകൻ അർജുൻ പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
എറണാകുളം ഭാഗത്തു നിന്ന കാർ എതിർ ദിശയിൽ വന്ന തടിലോറിയുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. അപകട ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്. 15 മിനിട്ട് നീണ്ട ശ്രമത്തിനു ശേഷം കാറിനുള്ളിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News