KeralaNews

അച്ഛന്‍ മരിച്ചത് അള്‍സര്‍ മൂര്‍ച്ഛിച്ച്; കൊന്നത് യു.ഡി.എഫ്; കെ.എം ഷാജിക്ക് മറുപടിയുമായി കുഞ്ഞനന്തന്റെ മകള്‍

കണ്ണൂർ:ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതിയായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍.കെ.എം ഷാജിയുടെ ആരോപണം തെരഞ്ഞെടുപ്പ് തന്ത്രമാണെന്നും കുഞ്ഞനന്തനെ കൊന്നത് യു.ഡി.എഫ് ഭരണാധികളാണെന്നും ഷബ്‌ന ആരോപിച്ചു.

കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ല.അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛന്‍ മരിച്ചത്.അദ്ദേഹത്തിനു മനപ്പൂര്‍വം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്.അതിനാലാണ് അള്‍സര്‍ ഗുരുതരമായതും.എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി.

അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു ഷബ്‌ന പറഞ്ഞു.ടിപി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധ ഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button