Entertainment
നിനക്ക് പ്രാന്താടാ; ടൊവിനോയുടെ വര്‍ക്കൗട്ട് കണ്ട് അന്തംവിട്ട് ചാക്കോച്ചന്‍
മലയാളത്തിലെ യുവനടന്മാരില്‍ ഫിറ്റ്നസ്സിന് ഏറെ പ്രധാന്യം നല്‍കുന്ന ഒരാളാണ് ടൊവിനോ തോമസ്. വീട്ടിലെ ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ടൊവിനോ പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
കിടന്ന കിടപ്പില്‍ മുന്നിലേക്ക് ഉയര്‍ന്നു കുതിച്ച് എണീറ്റ് കൂളായി നടന്നു പോവുന്ന ടൊവിനോയെ ആണ് വീഡിയോയില്‍ കാണാനാവുക. താരങ്ങളടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ”നിനക്ക് പിരാന്താടാ, അടിപൊളി” എന്നാണ് കുഞ്ചക്കോ ബോബന്റെ കമന്റ്.
ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല” എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കമന്റ് ചെയ്തിരിക്കുന്നത്. ശരിക്കും നിങ്ങള്‍ക്ക് മിന്നലടിച്ചായിരുന്നോ?മിന്നല്‍ ടൊവിനോ തുടങ്ങിയ കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News