കുഞ്ചാക്കോ ബോബനെ മലര്‍ത്തിയടിച്ച് ചിന്നു! പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ; വീഡിയോ വൈറല്‍
കുഞ്ചാക്കോ ബോബന്‍ നായകനായ ‘ഭീമന്റെ വഴി’ എന്ന സിനിമ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ചെമ്പന്‍ വിനോദാണ്. ബിനു പപ്പു, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ക്കൊപ്പം ചിന്നു ചാന്ദിനിയും പ്രധാന വേഷത്തില്‍ ഈ സിനിമയിലെത്തുന്നുണ്ട്.
ഇപ്പോഴിതാ ചിന്നുവിന്റെ രസകരമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചിന്നു, കുഞ്ചാക്കോയെ മലര്‍ത്തിയടിക്കുന്നതാണ് വീഡിയോ. തൊട്ടടുത്തായി റിമ കല്ലിങ്കലിനേയും കാണാം. ‘ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ പെണ്ണുങ്ങളെല്ലാം ഒരേ പൊളിയല്ലേ’ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘തമാശ’യ്ക്കു ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. ചിന്നു ചാന്ദ്‌നി തമാശയില്‍ നായികയായിരുന്നു. ‘ഭീമന്റെ വഴി’ കേരളത്തില്‍ 109 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.