”അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്, ഒരുപാട് കാത്തിരിന്നു ഈ ചിത്രമെടുക്കാന്‍”; കുഞ്ചാക്കോ ബോബന്‍
നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതു മുതല്‍ ഇവര്‍ വളരെ സന്തോഷത്തിലാണ്. കുഞ്ഞിന്റെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും കുഞ്ചാക്കോ ബോബന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത പ്രിയയുടേയും കുഞ്ഞിന്റേയും ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ”അവളുടെ മുഖത്തെ ആ പുഞ്ചിരി, അത് വിലമതിക്കാനാകാത്തതാണ്. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍.” – മകന്‍ ഇസഹാഖിനെ മാറോട് ചേര്‍ത്ത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന പ്രിയയുടെ ചിത്രം പങ്കുവച്ചു കൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
https://www.instagram.com/p/B02nLRPlnGQ/?utm_source=ig_web_copy_link