NationalNews

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങവേ ദുരന്തം; മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് വൻ അപകടം; 9 ആന്ധ്രാ സ്വദേശികൾ മരിച്ചു

ഭോപ്പാല്‍: കുംഭമേളയില്‍ പോയി പങ്കെടുത്ത ശേഷം മടങ്ങിവരവേ വാഹനാപകടം. അപകടത്തിൽ ഒമ്പത് പേര്‍ മരിച്ചു. പ്രയാഗ് രാജില്‍ നിന്നും ആന്ധ്രാപ്രദേശിലേക്ക് മടങ്ങുകയായിരുന്നവരാണ് ജബല്‍പൂരില്‍ അപകടത്തില്‍ പെട്ടത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകട കാരണം. സംഭവത്തിൽ വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു. ഒമ്പത് പേരാണ് ദാരുണമായ സംഭവത്തില്‍ മരിച്ചത്. വാനിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കുകളും ഉണ്ട്.

ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. നാഗ്പൂര്‍-പ്രയാഗ് രാജ് നാഷണല്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ സംഭവവസ്ഥലത്ത് വച്ചുതന്നെ ഒമ്പതുപേരും മരിക്കുകയായിരുന്നു. മരിച്ചവര്‍ എല്ലാവരും ആന്ധ്രാ പ്രദേശ് സ്വദേശികളാണ്. ട്രക്ക് ഡ്രൈവറുടെ അനാസ്ഥയാണ് അപകട കാരണം.

ബസിനുള്ളിൽ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം നടന്നപ്പോൾ തന്നെ കളക്ടറും ജബൽപൂർ പോലീസ് സൂപ്രണ്ടും സ്ഥലത്ത് എത്തി. തുടർ നടപടികൾ സ്വീകരിക്കാൻ പോലീസും അപകടസ്ഥലത്ത് പറന്നെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker