Home-bannerKeralaNewsRECENT POSTS
നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കെ.എസ്.യു ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ടിയ്ക്കുന്ന കെ.എസ്.യു നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു.മാര്‍ച്ചു നടത്തിയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും കുപ്പിയും എറിഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു. ഏതാനും പോലീസുകാരും പ്രവര്‍ത്തകരും ആശുപത്രിയിലാണ്. അതിനിടെ എട്ടു ദിവസം നിരാഹാരം അനുഷ്ടിച്ച സത്യാഗ്രഹികളെ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News