തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ കുറവ്. ബസ്സില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുന്നതിനാല്‍ ഒരോ ദിവസവും ഒരുകോടിയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് നഷ്ടമാകുന്നത്. വരും ദിവസങ്ങളില്‍ വരുമാനം വീണ്ടും കുറയുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കെഎസ്ആര്‍ടിസിയുടെ കണക്കനുസരിച്ച് രണ്ട് ദിവസം മുമ്പ് അഞ്ച് കോടി മുപ്പതിനായിരത്തി അഞ്ഞൂറ്റി എഴുപത്തി രണ്ട് രൂപയായിരുന്ന വരുമാനം ഇന്നലെ നാല് കോടിപതിമൂന്ന് ലക്ഷത്തിഅറുപത്തി അയ്യായിരിത്തി എണ്ണൂറ്റി മുപ്പത്തി നാല് രൂപയായി കുറഞ്ഞു. ഏകദേശം ഒരുകോടി രൂപയുടെ കുറവ്. വരും ദിവസങ്ങളില്‍ വരുമാനം കുറയുമെന്ന് തന്നെയാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.
കൊറോണ പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി അധികൃതരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ബസില്‍ കയരുന്നവരില്‍ ഭൂരിഭാഗവും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്.
അതേസമയം സ്വകാര്യ ബസുകളുടെ സ്ഥിതിയും മറിച്ചല്ല. ബസുകളില്‍ ആളുകള്‍ കയറായതോടെ പല ബസുകളും സര്‍വ്വീസുകള്‍ വെട്ടിച്ചുരിക്കുയിരിക്കുകയാണ്. വരുമാനത്തില്‍ നേരിയ കുറവുണ്ടായതായി സ്വകാര്യ ബസുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.