KeralaNews

ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി,ബം​ഗാളിൽ നിന്നും ഓക്സിൻ എത്തിക്കുന്നതിനുള്ള സംഘം യാത്രതിരിക്കും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെഎസ്ആർടിസി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി.

ആദ്യ ബാച്ചിൽ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവർമാരും, എറണാകുളം ജില്ലയിൽ നിന്നുള്ള 25 ഡ്രൈവർമാർ അടക്കം 62 പേരാണ് പരിശീലനം പൂർത്തിയായത്. ഇതിൽ എറണാകുളത്ത് നിന്നുള്ള 8 ഡ്രൈവർമാർ ബം​ഗാളിൽ നിന്നും ഓക്സിൻ എത്തിക്കുന്നതിനുള്ള ടാങ്കറുമായി ബം​ഗാളിലേക്ക് തിരിക്കും .

എറണാകുളം കളക്ട്രേറ്റിൽ നടന്ന മേയ് 14 ന് നടന്ന പരിശീലന പരിപാടിയിൽ എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റിയിലെ ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ , കൊച്ചി റിഫൈനറിയിലെ റിട്ട ഉദ്യോ​ഗസ്ഥൻ ഡോ. രമേശ് ( നാഷണൽ സേഫ്റ്റി കൗൺസിൽ) എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവൻ, കൊച്ചി ആർടിഒ പി.എം ഷബീർ, കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കെഎസ്ആർടിസി സെൻട്രൽ സോൺ ഓഫീസർ വി.എം താജുദ്ദീൻ സാഹിബ്, ഇൻസ്പെക്ടർമാരായ ആന്റണി ജോസഫ്, കെ.പി ജോസ് എന്നിവർ നേതൃത്വം നൽകി.

13 ന് പാലക്കാട് നടന്ന പരിശീലന പരിപാടിയിൽ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റിയിലെ ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ, തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണർ ശശികുമാർ, പാലക്കാട് ആർടിഒ ശിവകുമാർ എന്നിവരാണ് ഇവർക്കുള്ള പരിശീനം നൽകിയത്. പരിശീലനത്തിന് ശേഷം ഓക്സിൻ വിതരണം ചെയ്യുന്ന ഇനോക്സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനം നൽകി.

പരിശീലനം പൂർത്തിയാക്കിയവർക്ക് ആർടിഒ നൽകുന്ന ലൈൻസൻസും, ഇനോക്സ് നൽകുന്ന സേഫ്റ്റി സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് ഇനോക്സിൽ കമ്പനിയിൽ തന്നെ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി പാലക്കാട് ഡിറ്റിഒ ടി .എ ഉബൈദ് അറിയിച്ചു.
കെഎസ്ആർടിസി പാലക്കാട് ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ വി. സഞ്ജീ വ് കുമാർ, ഇൻസ്പെക്ടർ വാസുദേവൻ പി.എം.ഡി എന്നിവരാണ് പരിശീലന പരിപാടി ഏകോപിപ്പിച്ചത്.

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ കൂടുതൽ ഓക്സിജൻ സിലണ്ടറുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള ഡ്രൈവർമാരുടെ കുറവ് ഉണ്ടായതിനെ തുടർന്ന് വാർ റൂമിൽ നിന്നും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സിഎംഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാ​ഗമായി സർവ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർ ഇറക്കിയതിന് പിന്നാലെ 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 62 ഡ്രൈവർമാർക്കാണ് പരിശീലനം പൂർത്തിയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker