തിരുവനന്തപുരം: കേരളാ പോലീസിന്റെ കൊവിഡ് ബോധവത്കരണ വീഡിയോ ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരിന്നു. ഇതിന് പിന്നാലെ കൊവിഡ് ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കൊവിഡ് 19 വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന ഹ്രസ്വചിത്രവുമായാണ് കെഎസ്ആര്‍ടിസി രംഗത്തെത്തിയിരിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ഹ്രസ്വചിത്രത്തിന് കഥയും തിരക്കഥയും സംഗീതവും എല്ലാം ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഹ്രസ്വചിത്രം പങ്കുവെച്ചിരിക്കുന്നത്.
ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാര്‍ കൊവിഡ് ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനിടെ പ്രായമായ ഒരു യാത്രക്കാരന്‍ വരുന്നതും അദ്ദേഹത്തിന് ലോക്ക് ഡൗണിനെ കുറിച്ചും വൈറസിനെ കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതാണ് വീഡിയോ. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
വിദ്യാഭ്യാസപരമായും സംസ്കാരികപരമായും വളരെയധികം ഉന്നതിയിൽ നിൽക്കുന്ന നാടാണ് നമ്മുടെ കേരളം…ലോകമാകമാനം ഭീതിപ്പെടുത്തുന്ന രീതിയിൽ വ്യാപിക്കുന്ന കൊറോണ വൈറസിനെ തടഞ്ഞു നിർത്താൻ നമ്മുടെയെല്ലാവരുടേയും കുട്ടായ പ്രവർത്തനം കൊണ്ടു മാത്രമേ സാധിക്കൂ…അതിനായി നമ്മുടെ സർക്കാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിച്ചേ മതിയാകൂ… ദയവായി അവർക്ക് വേണ്ടുന്ന പിൻതുണ നൽകൂ…നാളത്തെ പുലരികൾ നമ്മുടേതാണ്…നമുക്കൊരുമിച്ച് അതിജീവിക്കാം…, 'കൊറോണ' എന്ന മഹാമാരിയെ…കെഎസ്ആർടിസി എന്നും ജനങ്ങൾക്ക് വേണ്ടി…#Corona #featurefilm #shortfilm #healthworkers #doctors #police #cmdksrtc #ksrtc #socialmediacell #advicetopeople #kerala #government #districtadministration.
Posted by Kerala State Road Transport Corporation on Saturday, March 28, 2020