തിരുവനന്തപുരം: ചില് ബസുകള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ലാഭകരമല്ല എന്ന പേരിലാണ് നടപടി. അതേസമയം ശബരിമല സീസണ് പ്രമാണിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കല്‍-പമ്പ സര്‍വിസിന് ഉപയോഗിക്കുമെന്നാണ് സൂചന. ടോമിന് തച്ചങ്കരി എം.ഡിയായിരിക്കെയാണ് കെ.എസ്.ആര്.ടി.സിയുടെ എ.സി ബസുകള്‍ ചില് ബസുകള്‍ എന്ന പേരില്‍ സര്‍വിസ് തുടങ്ങിയത്. തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂര്‍ ഇടവിട്ട് എറണാകുളത്തേക്കായിരുന്നു ആദ്യം സർവീസ് ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ വഴിയും കൊട്ടാരക്കര, കോട്ടയം വഴിയും എറണാകുളത്തുനിന്ന് നെടുമ്പാശ്ശേരി, തൃശൂര്‍ വഴി കോഴിക്കോട്ടേക്കും , കോഴിക്കോട്-പാലക്കാട്, എറണാകുളം-പാലക്കാട് റൂട്ടുകളിലും സര്‍വീസ് ഉണ്ട്.
ഡിപ്പോകളില്‍ കിടക്കുന്ന പഴയ എ.സി ബസുകള്‍ നന്നാക്കി ശബരിമലക്ക് നിയോഗിക്കാനാണ് ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍, ഇവ നന്നാക്കി ഇറക്കുന്നതില്‍ കോര്പറേഷന് പരാജയപ്പെട്ടതോടെയാണ് ചിൽ ബസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇവ പിന്‍വലിച്ചാല്‍ കോര്പറേഷന്റെറ വരുമാനം ഇനിയും കുറയുമെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News