തിരുവനന്തപുരം:അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വൈദ്യുതി മേഖലയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും, തകരാറുകളും ശ്രദ്ധയിൽ പെട്ടാൽ അവ പരിഹരിക്കുന്നതിനും, പരാതികൾ അറിയിക്കുന്നതിനുമായി കെ.എസ്.ഇ.ബി കൺട്രോൾ റൂമുകൾ തുറന്നു.
വൈദ്യുതി സംബന്ധമായ അപകടങ്ങളും, അപകടസാധ്യതകളും ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് *9496010101*
എന്ന എമർജൻസി നമ്പറിലേക്കോ *1912* എന്ന ടോൾഫ്രീ നമ്പരിലേക്കോ
*9496018398, 9496018399*
എന്ന നമ്പുറുകളിലേക്കോ
ബന്ധപ്പെടാവുന്നതാണ്.
*9496008062* എന്ന നമ്പറിലേക്കു പരാതികൾ വാട്സ്ആപ്പ് മുഖേനയും, സെക്ഷൻ ഓഫീസിൽ ഫോൺ മുഖേനയും അറിയിക്കാവുന്നതാണന്ന് കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി എൻജിനീയർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News