കോഴിക്കോട്: കോഴിക്കോട് തൂണേരി സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ പോലീസുകാരനും. എടച്ചേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് തൂണേരി സ്വദേശിയുമായി ഇടപഴകിയത്. ഇതേ തുടര്‍ന്ന് ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍ ആയി.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 86 പേരാണ് അഞ്ചു പഞ്ചായത്തുകളിലായി ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ കണ്ടെത്തിയത്. മൊത്ത മത്സ്യവ്യാപാരിയായ ഇയാള്‍ക്ക് രോഗം ലഭിച്ചത് ധര്‍മടത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്.
ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ 40,45,46 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ എല്ലാ ചില്ലറ മത്സ്യവ്യാപാരികളും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News