HealthKerala

ചികിത്സ കിട്ടാതെ രോഗി മരിച്ചു,കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് പരാതി

 

കോട്ടയം:ചികിത്സയ്ക്കായ രണ്ടു മണിക്കൂറില്‍ മൂന്നു ആശുപത്രികളില്‍ യാചന. മെഡിക്കല്‍ കോളേജ് അടക്കം കൈവിട്ടതോടെ ഒടുവില്‍ ആംബുലന്‍സില്‍ രോഗിയ്ക്ക് ദാരുണാന്ത്യം. ഉത്തരേന്ത്യയില്‍ ഒന്നുമല്ല. നമ്മുടെ കൊച്ചുകേരളത്തില്‍ നടന്ന സംഭവമാണിത്.

 

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമയദോഷദോഷവും മാറുന്നില്ല.കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോതൊറാപ്പി നല്‍കിയതിനു പിന്നാലെ ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയും. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് ചികിത്സാ നിഷേധത്തേത്തുടര്‍ന്ന് മരിച്ചതായി പരാതി ഉയര്‍ന്നിരിയ്ക്കുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്ക് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് അധികൃതര്‍ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം.

 

മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞതിനേത്തുടര്‍ന്ന് സമീപത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലേക്കും കൊണ്ടുപോയെങ്കിലും അവരും ഏറ്റെടുത്തില്ല.പിന്നീട് വീണ്ടു മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഏറ്റെടുത്തില്ല.തുടര്‍ന്ന് ആംബുലന്‍സില്‍ മരിയ്ക്കുകയായിരുന്നു.

പനിയും ശ്വാസതടസവും ബാധിച്ച ജേക്കബ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ കോട്ടയത്തേക്ക് കൊണ്ടുപോരുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button