കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നല്‍കി. മുന്‍ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്ടാക്കിയിരുന്നത്. ഇത് പാലിക്കാന്‍ ജോസ് കെ മാണി വിഭാഗം ബാധിസ്ഥരാണ്. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന മറ്റു നിര്‍ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.
എന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി പറഞ്ഞു. രാജിവയ്ക്കണമെന്ന് പറയുന്നത് അനീതിയാണ്. പി.ജെ ജോസഫ് അണികളുടെ മനോവീര്യം കെടുത്തുന്നുവെന്നും ജോസ്.കെ.മാണി കോട്ടയത്ത് പറഞ്ഞു.
ജോസ് വിഭാഗത്തില്‍ നിന്നു കൂറുമാറി ജോസഫ് വിഭാഗത്തിലേക്ക് പോയ നേതാവിന് പ്രസിഡന്റ് സ്ഥാനം കൈമാറില്ല. ഇദ്ദേഹത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണെന്നും ഇനിയും ആരോപണങ്ങള്‍ വരാനിരിക്കുന്നതുമാണെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.