കോട്ടയത്ത് അമ്മയുടെ ഫോണില്‍ 9 വയസുകാരി സ്വന്തം നഗ്നചിത്രങ്ങള്‍ പകര്‍ത്തി, അന്വേഷണം എത്തിച്ചേര്‍ന്നത് കുട്ടികളെ ലൈംഗികമായി പീഡിപ്പിയ്ക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറില്‍, ഞെട്ടിത്തരിച്ച് പോലീസും
കോട്ടയം:ഓട്ടോറിക്ഷയില്‍ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്ന പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ കോട്ടയത്ത് പിടിയില്‍.മൂന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിയ്ക്കുന്ന കുട്ടികളെയാണ് ഇയാള്‍ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതെന്ന് പോലീസ് കണ്ടെത്തി.
നഗരമധ്യത്തിലെ സ്‌കൂളില്‍ പഠിയ്ക്കുന്ന ഒന്‍പതുവയസുകാരിയായ പെണ്‍കുട്ടി സ്വന്തം നഗ്നചിത്രങ്ങള്‍ അമ്മയുടെ ഫോണില്‍ പകിര്‍ത്തിയിരുന്നു.ഇതു കണ്ടു മാനസികമായി തകര്‍ന്ന അമ്മ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനെ സമീപിയ്ക്കുകയായിരുന്നു.പോലീസിന്റെ ഗുരുകുലം ടീം അമ്മയെയും കുട്ടിയെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ മനസിലാക്കി.കുട്ടിയെ വീട്ടിലേക്ക് എത്തിയ്ക്കുന്നതും തിരിച്ച് വീട്ടിലെത്തിയ്ക്കുന്നതും ഓട്ടോ ഡ്രൈവറായിരുന്നു.ഇയാളുടെ വഴികള്‍ പോലീസ് ഓരാന്നായി പിന്തുടര്‍ന്നു. ഇയാളുടെ വാഹനത്തില്‍ കയറിയിറങ്ങുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങളും പോലീസ് രേഖപ്പെടുത്തി.തുടര്‍ന്ന് ഓരോ കുട്ടികളോടും വിവരങ്ങള്‍ ചോദിച്ച് മനസിലാക്കിയപ്പോഴാണ് കുരുന്നുകളെ വേട്ടയാടുന്ന നരാധമന്റെ ഞെട്ടിയ്ക്കുന്ന തനിനിറം പുറത്തുവന്നത്.സ്‌കൂളിലേക്ക് പോകുന്ന യാത്രയ്ക്കിടെയും തിരിച്ചുവരുമ്പോഴും ആളൊഴിഞ്ഞ ഇടങ്ങളിലെത്തുമ്പോള്‍ ഇയാള്‍ ഓട്ടോയുടെ പടുത താഴ്ത്തിടുകയും കുട്ടികളെ അശ്ലീല വീഡിയോ കാട്ടുകയുമായിരുന്നു. വിസമ്മതിയ്ക്കുന്ന കുട്ടികളെ മര്‍ദ്ദിയ്ക്കാറുമുണ്ടായിരുന്നു. ചില കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു.ഇയാളുടെ പ്രേരണയില്‍ കുട്ടികളില്‍ ചിലര്‍ സ്വന്തം ചിത്രങ്ങളും മൊബൈലിൽ പകര്‍ത്തി അയച്ചുനല്‍കിയതായാണ് സൂചന.ഓപ്പറേഷന്‍ ഗുരുകുലം ടീമംഗങ്ങള്‍ സംശയത്തിന് പഴുതു നല്‍കാതെ വിദഗ്ദമായാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സ്വകാര്യ വാഹനങ്ങള്‍ക്കു പകരം കൂടുതല്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളോ സ്‌കൂള്‍ ബസുകളോ ആവും കുട്ടികള്‍ക്ക് യാത്ര ചെയ്യുന്നതിന് അഭികാമ്യമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
.