Home-bannerKeralaNews
കോതമംഗലം പള്ളിയില്‍ സംഘര്‍ഷം,നിരവധി വാഹനങ്ങള്‍ തകര്‍ന്നു
കൊച്ചി:യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പളളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തോമസ് പോള്‍ റമ്പാന്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.
പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓര്‍ത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നല്‍കിയിരുന്നു. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റില്‍ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News