കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍; ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും, ഫോണ്‍ കട്ടപ്പനയിലെ മകന്റെ കൈയ്യില്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിയ്ക്കും: ജോളിയുടെ ഫോണ്‍ ആരുടെ കയ്യിലാണെന്നും വെളിപ്പെടുത്തല്‍. കൊലപാതക പരമ്പരയിലെ ആറുകേസുകളായാണ് അന്വേഷിക്കുക. നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി അന്വേഷണ സംഘം കട്ടപ്പനയിലെത്തി. കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും. കട്ടപ്പനയിലുള്ള മകന്റെ കയ്യിലാണ് ജോളിയുടെ ഫോണ്‍ ഉള്ളത്.
ജോളിയെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നാമറ്റം വീട്, ഷാജുവിന്റെ വീട്, മാത്യു മഞ്ചാടിയേലിന്റെ വീട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. റോയിയുടെത് ഒഴികെയുള്ള അഞ്ച് കേസുകള്‍ അഞ്ച് സിഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാന്‍ തീരുമാനമായി.
പ്രതികളെല്ലാം തന്നെ ചോദ്യം ചെയ്യലിനോട് സഹകരിച്ചതായി വടകര റൂറല്‍ എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. അന്വേഷണ സംഘം ആറായി തിരിഞ്ഞ് ആറു കൊലപാതകങ്ങളും അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ അതത് സ്റ്റേഷന്‍ പരിധിയില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.