Home-bannerKeralaNewsRECENT POSTS

ജോളിയുടെ പരപുരഷ ബന്ധത്തെ റോയി എതിര്‍ത്തു; സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാന്‍ ജോളി ആഗ്രഹിച്ചിരുന്നു; കേസ് ഡയറിയിലെ വിശദാംശങ്ങള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍പ്പെട്ട റോയ് തോമസ് കൊലപാതക കേസില്‍ കേസ് ഡയറിയിലെ വിശദാംശങ്ങള്‍ പുറത്ത്. പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയ് തോമസ്. റോയിയുടെ അമിത മദ്യപാനം റോയ്-ജോളി ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. റോയിയുടെ മദ്യപാനത്തെ ജോളി ചോദ്യം ചെയ്തിരുന്നു. സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാന്‍ ജോളി ആഗ്രഹിച്ചിരുന്നു. ജോളിയുടെ പരപുരുഷബന്ധത്തെ റോയി എതിര്‍ത്തിരുന്നു. ഒടുവില്‍ റോയിയെ ഒഴിവാക്കാന്‍ ജോളി തീരുമാനിക്കുകയായിരുന്നു.

സയനൈഡ് ഭക്ഷണത്തില്‍ ചേര്‍ത്താണ് റോയിയെ ജോളി കൊലപ്പെടുത്തിയത്. റോയി മരിച്ച ദിവസം മതുല്‍ തന്നെ വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളി ശ്രമിച്ചിരുന്നു. എന്‍ഐടിയില്‍ ജോലി ഉണ്ടെന്ന് ജോളി നുണ പറഞ്ഞുവെന്നും കേസ് ഡയറിയില്‍ പറയുന്നു. മറ്റ് മരണങ്ങളിലും ജോളിക്ക് പങ്കുണ്ടാകാമെന്ന് കേസ് ഡയറിയില്‍ പറയുന്നു.

കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ജോളി, പ്രജുകുമാര്‍, മാത്യു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 16 വരെയാണ് പൊലീസ് കസ്റ്റഡി. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ആറ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍വയ്ക്കാന്‍ കോടതി അനുവാദം നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker