പരാതി പിന്‍വലിപ്പിയ്ക്കാന്‍ ജോളി സമ്മര്‍ദ്ദം ചൊലുത്തിയിരുന്നതായി പരാതിക്കാരന്‍ റോജോ,മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തിയും ജീവിച്ചിരിയ്ക്കുന്നവര്‍ക്കു നീതിയും കിട്ടട്ടെയെന്ന് റോജോ
വടകര: കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. അന്വേഷണ സംഘത്തിന് മുന്‍പാകെ മൊഴി നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് റോജോ ഇക്കാര്യം വ്യക്തമാക്കിയത്. സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കള്‍ക്ക് ശാന്തിയും ജീവിച്ചിരുന്നവര്‍ക്കും നീതിയും കിട്ടട്ടെയെന്ന് റോജോ പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ ജോളി തനിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വസ്തു ഇടപാടില്‍ ധാരണയില്‍ എത്തണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി.
സഹോദരി റെഞ്ചിയും ഇന്ന് റോജോയ്ക്കൊപ്പം മൊഴി നല്‍കുന്നതിനായി എസ്.പി.ഓഫീസിലെത്തിയിരുന്നു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. മൊഴിയെടുക്കല്‍ നാളെയും തുടരും. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി.