Home-bannerKeralaNewsRECENT POSTS
രണ്ടാം വിവാഹത്തെ കുറിച്ച് ജോളി അയല്‍വാസികളോട് പറഞ്ഞിരുന്നത് ഇങ്ങനെ; മാത്യുവിനേയും പ്രജുകുമാറിനെയും ഇന്ന് തെളിവെടുപ്പിന് എത്തിക്കും
കട്ടപ്പന: രണ്ടാം വിവാഹത്തെ കുറിച്ച് ജോളി കട്ടപ്പനയിലെ അയല്‍വാസികളോട് പറഞ്ഞിരുന്നത് ദൈവം ഒരുക്കിത്തന്ന ബന്ധം എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. ജോളി ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുടുംബം കട്ടപ്പനയിലെത്തിയത്. ഏലക്കാടുകള്‍ക്കിടയിലൂടെ കാല്‍നടയായി സ്‌കൂളില്‍ പോയിരുന്ന ജോളിയുടെ ചിത്രമാണ് അയല്‍വാസികളുടെ മനസ്സില്‍ ഇപ്പോഴുമുള്ളത്. ജോളിയുടെ വിവാഹത്തിന് ശേഷം കുടുംബം ഏഴാംമൈലില്‍ നിന്നും കട്ടപ്പന പട്ടണത്തിലേക്ക് താമസം മാറ്റി.
രണ്ടു മാസം മുന്‍പാണ് ജോളി അവസാനമായി കട്ടപ്പനയിലെത്തിയത്. ഷാജുവിനെ രണ്ടാം ഭര്‍ത്താവായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ജോളി അന്ന് കൂട്ടുകാരിയോട് പറഞ്ഞത്. അതേസമയം, ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരന്‍ മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News