KeralaNews

എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്; ആശുപത്രിയിൽ കയറിയിറങ്ങേണ്ട: നടൻ കൊല്ലം തുളസി

തൃശൂർ: എന്ത് അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാൽ മതിയെന്നും ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവർത്തിച്ച് നടൻ കൊല്ലം തുളസി. മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമർശം. താൻ കാൻസറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങൾക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടൻ പറഞ്ഞു. 

‘‘എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്നത്. എനിക്ക് ക്യാൻസർ പി‌ടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടി. ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോൾ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം.’’– കൊല്ലം തുളസി പറഞ്ഞു. 

‘‘എന്ത് അസുഖത്തിനും എനിക്ക്  രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയിൽ പോവുകയോ ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുകയാണ്.’’ – കൊല്ലം തുളസി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker