വിവാഹമോചിതയായ 52കാരിക്ക് 30 കാരനുമായി പ്രണയം; ബന്ധത്തെ ചോല്ലി തർക്കം; ഒടുവിൽ നഷ്ടമായത് സ്വന്തം ജീവൻ; സംഭവം കൊല്ലത്ത്
കൊല്ലം: കുണ്ടറ പേരയത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍.
പേരയം സ്വദേശി രാധിക എന്ന 52കാരിയാണ് കൊലപ്പെട്ടത്. സംഭവത്തില്‍ രാധികയുടെ സഹോദരി ഭര്‍ത്താവായ ലാല്‍കുമാര്‍ അറസ്റ്റിലായി. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തിയ രാധിക അടുത്തിടെ മുളവന സ്വദേശിയായ 30കാരനുമായി അടുപ്പത്തിലായി. ഇതിനെ ചൊല്ലിയുള്ള കലഹമാണ് ലാല്‍കുമാറിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
രാധികയ്ക്ക് ഒപ്പമാണ് സഹോദരി ഷീബയും ഭര്‍ത്താവ് ലാല്‍കുമാറും താമസിച്ചിരുന്നത്. രാധികയും യുവാവുമായുള്ള അടുപ്പം ഷീബ ചോദ്യം ചെടയ്തു. ഇതറിഞ്ഞ യുവാവ് ഷീബയെ ആക്രമിച്ചു. ഈ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് തന്റെ പേരിലുള്ള വീട്ടില്‍ നിന്നും ഇറങ്ങി പോകണമെന്ന് രാധിക സഹോദരിയോടും ലാല്‍കുമാറിനോടും ആവശ്യപ്പെട്ടു. ഇതിന്റെ വിരോധമാണ് കൊലയിലേക്ക് നയിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി ലാല്‍കുമാര്‍ രാധികയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.