Home-bannerKeralaNews
രണ്ടു പേരുടെ ഫലം കൂടി നെഗറ്റീവ്; കൊല്ലം ജില്ല കൊവിഡ് മുക്തമായി
കൊല്ലം: കൊല്ലം ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായതോടെ കൊല്ലം കൊവിഡ് മുക്തമായി. ഇതോടെ ഇന്നലെ രോഗം ഭേദമായ ഒരാള്‍ ഉള്‍പ്പടെ മൂന്നുപേര്‍ ഇന്ന് ആശുപത്രിവിടും.
കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ ബന്ധുവായ വീട്ടമ്മയാണ് ഇന്ന് കൊവിഡ് നെഗറ്റീവായതില്‍ ഒന്ന്. 44 ദിവസമായി ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 31 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച ഒരു യുവതിയുടെയും പരിശോധന ഫലം നെഗറ്റീവായി. ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
19 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ നാലുപേര്‍ മാത്രമാണ് ഇനി ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 19 സാമ്പിളുകളുടെയും ഫലം വരാനുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News