CrimeKeralaNews

കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരായായ കേസിലെ മൂന്നാം പ്രതി ഓമന നിസാരക്കാരിയല്ല, വീട് കേന്ദ്രീകരിച്ച് അനാശാസ്യവും കഞ്ചാവ് കച്ചവടവും; ഇടപാടുകാരില്‍ പ്രമുഖരും

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പീഡനം നടന്ന വീട് നാളുകളായി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നാളുകളായി ഈ വീട് കേന്ദ്രീകരിച്ച് ആശാസ്യമല്ലാത്ത പലതും നടക്കുന്നുണ്ടായിരിന്നു. മൂന്നാംപ്രതി ഓമന എന്ന സ്ത്രീയാണ് ഇതിന് നേതൃത്വം കൊടുക്കുന്നതെന്നാണ് വിവരം. സമീപത്തെ സ്വകാര്യ കമ്പനികളിലും മറ്റും വരുന്ന ചെറുപ്പക്കാരുള്‍പ്പെടുന്ന ആളുകളെ ഈ വീട്ടിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും ഇതുതന്നെ.

സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഷാഫിയെ ഇവിടെത്തിച്ചതും കേസിലെ മൂന്നാം പ്രതിയായ ഓമനയാണ്. രണ്ടാം പ്രതിയും മകനുമായ മനോജും ഇത്തരം വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് ഓമനക്ക് കുട പിടിച്ചിരുന്നതായാണു വിവരം. ഈ വീട് കേന്ദ്രീകരിച്ച് ലഹരി വില്പനയും ലഹരി ആസ്വാദനവും നടന്നിരുന്നതായാണു വിവരങ്ങള്‍.

വയോധികയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നു എന്നു പറയുന്ന ഇടനിലക്കാരിയായ ഇരുപ്പച്ചിറ സ്വദേശിനി ഓമനയുടെ ഇടപാടുകാരില്‍ പ്രമുഖരുടെ നിര തന്നെയുണ്ടെന്നാണ് സൂചന. ഈ പ്രദേശത്തെ കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ, മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ചും അനാശ്യാസ പ്രവര്‍ത്തനത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ച സ്ഥിതിക്ക് പ്രത്യേക പോലീസ് സംഘത്തോട് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker