KeralaNews

വിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ അംഗത്വം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്നും സി.പി.എം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലെ ബൂര്‍ഷാ വര്‍ഗ്ഗത്തിന് വേണ്ടി നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് ബി.ജെ.പിയും കോണ്‍ഗ്രസും. വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ സമീപനം ബി.ജെ.പിയെ നേരിടാന്‍ പറ്റുന്നതല്ല.

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നും ഇന്ത്യ ഹിന്ദുകള്‍ ഭരിക്കണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.കോണ്‍ഗ്രസിന് ബദലാകാന്‍ ഇടതുപക്ഷത്തിനാകില്ല എന്ന് അടുത്തിടെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞിരുന്നു. യു.പിയില്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടതില്ല എന്നാണ് സി.പി.എം നിലപാട്.

കൂടാതെ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നേരെ അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുസ്ലിം ലീഗ് ഇസ്ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാത്രമാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നും കോടിയേരി പറഞ്ഞു.

ഇസ്ലാമിക മൗലീക വാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും പറഞ്ഞ കോടിയേരി മുസ്ലീം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പരിഹസിച്ചു. ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേനയമാണ്. ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button