Home-bannerKeralaNewsRECENT POSTS
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; നിലപാടില്‍ ഉറച്ച് കോടിയേരി
തിരുവനന്തപുരം: യുഎപിഎ ചുമത്തി ജയിലിലടച്ച അലന്‍ ശുഹൈബും താഹ ഫസലും മാവോയിസ്റ്റുകാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയ ഇരുവരെയും സിപിഎം പുറത്താക്കിയതാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. പാര്‍ട്ടിക്കുള്ളില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇതിനാലാണ് ഇവരെ ഏരിയ കമ്മറ്റിയില്‍ നിന്നും പുറത്താക്കിയത്. ഏരിയാ കമ്മറ്റിയുടെ നടപടിക്ക് ജില്ലാ കമ്മിറ്റി അംഗീകാരവും നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News