കോട്ടയം: പാലായിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന കാര്യത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎല്‍എമാര്‍ക്കെല്ലാം മന്ത്രിയാകാന്‍ യോഗ്യതയുണ്ടെന്ന് കാപ്പന്റെ മന്ത്രിസ്ഥാനം തള്ളാതെ കോടിയേരി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നും കോടിയേരി ആരോപിച്ചു. യുഡിഎഫ് മഹാത്മ ഗാന്ധിയുടെ ചിത്രം പതിച്ച ലഘുലേഖ വിതരണം ചെയ്തത് ചട്ടവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് രാഷ്ട്രീയ പ്രചാരണം നടത്തുന്നില്ലെന്നും കെ.എം. മാണിയുടെ പേരു പറഞ്ഞ് സഹതാപ വോട്ട് പിടിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു. മാണി സി. കാപ്പന്‍ ജയിച്ചാല്‍ പാലായ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞു.