കൊച്ചി: പ്രവാസി മലയാളികളെ സ്വീകരിക്കാന്‍ എറണാകുളം ജില്ല സജ്ജമാണെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളെ താമസിപ്പിക്കാന്‍ 6000 വീടുകളും ഫ്‌ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
മടങ്ങിയെത്തുന്നവര്‍ക്ക് 7000 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. ആകെ 6000 വീടുകളും ഫ്‌ലാറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ നാലു പേര്‍ എന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News