KeralaNews

സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായ അനീഷ പതിനാലുകാരിയെ കാഴ്ച്ചവെച്ചത് കാമുകനും കൂട്ടുകാര്‍ക്കും; ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി തിരുവോസ്തി സംഘടിപ്പിച്ച് സാത്താന്‍ സേവയും

കൊച്ചി: പതിനാലുകാരിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ച്ചവെച്ച സണ്‍ഡേ സ്‌കൂള്‍ അധ്യാപികക്കും കൂട്ടുകാര്‍ക്കും കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചതോടെ ചര്‍ച്ചയാകുന്നത് ക്രൂരതയുടെ കഥകള്‍. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ വീട്ടില്‍ ദേവസിയുടെ മകള്‍ അനീഷ(28), അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടില്‍ ലത്തീഫിന്റെ മകന്‍ ബേസില്‍ എന്ന ഹര്‍ഷാദ്(24), കിഴക്കമ്ബലം ആലിന്‍ ചുവട് തടിയന്‍ വീട്ടില്‍ ജോയിയുടെ മകന്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ വീട്ടില്‍ മാത്യുവിന്റെ മകന്‍ ജോണ്‍സ് മാത്യൂ(24) എന്നിവരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷ വിധിച്ചത്. 32, 38, 48, 12 വര്‍ഷള്‍ തടവാണ് ശിക്ഷ. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുനില്‍ക്കുകയും പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച് സാത്താന്‍ സേവാ സംഘത്തിന് വില്‍ക്കുകയും ചെയ്ത അനീഷ എന്ന സണ്‍ഡേ സ്‌കൂള്‍ അധ്യാപിക നടത്തിയത് ചോര മരവിക്കുന്ന ക്രൂരതയാണ്.

പതിനാലുകാരിയെ കാമുകനുള്‍പ്പെടെയുള്ള സംഘത്തിനാണ് അനീഷ ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയില്‍ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതല്‍ പണം സാത്താന്‍ സേവ സംഘത്തില്‍ നിന്നും അനീഷയ്ക്ക് ലഭിച്ചു. 2015ല്‍ തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടമ്ബ്രയാറ്റിന്‍ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തില്‍ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തു.

പിതാവിന്റെ ജോലി സ്ഥലത്ത് താമസിക്കുകയായിരുന്ന പെണ്‍കുട്ടി അനീഷയുമായി സൗഹൃദത്തിലായി. കത്തോലിക്കാ വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ നോട്ടമിട്ടിരുന്ന സാത്താന്‍ സേവ സംഘത്തിന് പെണ്‍കുട്ടിയെ അനീഷ പരിചയപ്പെടുത്തി. ഇവരില്‍ ഒരാളുമായി പെണ്‍കുട്ടിയെ പ്രണയത്തിലാക്കുകയും ലൈഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങളെല്ലാം പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. അനീഷ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും ഇതെല്ലാം ഇവിടെ നടക്കുന്ന സംഭവങ്ങളാണ് എന്നും പേടിക്കേണ്ട എന്നും പറഞ്ഞു.

പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. പീന്നീടുള്ള പീഡനങ്ങള്‍ ഭീഷണിയുടെ പുറത്തായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയോട് പള്ളിയില്‍ നിന്നും കുര്‍ബാനയ്ക്ക് ശേഷം നല്‍കുന്ന തിരുവോസ്തി കൈവശപ്പെടുത്തി തരണമെന്ന് പറഞ്ഞു. ഇതും ഭീഷണിയുടെ പുറത്തായിരുന്നു. അന്ന് കത്തോലിക്കാ സഭയില്‍ തിരുവോസ്തി വിശ്വാസികളുടെ കയ്യില്‍ കൊടുക്കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ പെണ്‍കുട്ടിക്ക് അത് കൈവശം വച്ച് പ്രതികള്‍ക്ക് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇത്തരത്തില്‍ പലതവണ പെണ്‍കുട്ടിയെ ഉപയോഗിച്ച് തിരുവോസ്തി കൈവശപ്പെടുത്തി സാത്താന്‍ സേവ ചെയ്തിരുന്നു.

ഇതിനിടയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസാകുന്നതും. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണമെങ്കിലും സാത്താന്‍ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷേ പീഡനം നടത്തിയ പ്രതികളെ സമ്ബൂര്‍ണ്ണ തെളിവുകളോടെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം സാത്താന്‍ സേവ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപികയായ അനീഷ പള്ളിയില്‍ നിന്നും കിട്ടുന്ന തിരുവോസ്തി സാത്താന്‍ സേവയ്ക്കായി സുഹൃത്തുക്കള്‍ക്ക് കൈമാറുമ്‌ബോള്‍ പതിനായിരം രൂപയായിരുന്നു കിട്ടിയിരുന്നത്. കൂടുതല്‍ തിരുവോസ്തി എത്തിച്ചാല്‍ പണം കൂടുതല്‍ തരാമെന്ന് സംഘം വാഗ്ദാനം ചെയ്തതോടെയാണ് പതിനാലുകാരിയെ വശത്താക്കി അനീഷ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തുന്നതും പീഡനത്തിനിരയാക്കുന്നതും. പെണ്‍കുട്ടി കൊണ്ടു വരുന്ന തിരുവോസ്തിയുടെ പണവും അനീഷ തന്നെയാണ് കൈപറ്റിയിരുന്നത്. ഈ തിരുവോസ്തി ഫോര്‍ട്ട് കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലുള്ള ആഭിചാര കേന്ദ്രത്തിലെത്തിക്കുകയും അവിടെ സാത്താന്‍ സേവ നടത്തുകയും ചെയ്യുകയായിരുന്നു രീതി. ഈ സ്ഥലത്ത് പെണ്‍കുട്ടിയെ സംഘം കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker